അലനും താഹയ്ക്കും പറയാനുള്ളത് കേള്‍ക്കട്ടെ അതുവരെ അവര്‍ പാര്‍ട്ടി അംഗങ്ങള്‍ - പി മോഹനന്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
47 Views
യു.ഡി.എഫില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ 132 യു.എ.പി.എ കേസുകളാണ് ചുമത്തിയിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളതും പ്രതിചേര്‍ക്കപ്പെട്ടതും ഇടതുപക്ഷക്കാരാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. അലനും താഹയും മാവോയിസ്റ്റ് ആണെങ്കില്‍ പോലും യു.എ.പി.എ ചുമത്തലല്ല ശരിയായ നടപടിയെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment