ഇരുട്ടെല്ലാം വെളിച്ചമാക്കി സമീഹ പാടുന്നു, കാണാത്ത ഈ മണ്ണും വിണ്ണും കണ്ണാണ് | Sameeha

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
107 Views
ലോകത്തിന്റെ മനോഹാരിതകളൊന്നും കാണാനാവാത്ത രണ്ട് കുഞ്ഞുകണ്ണുകള്‍. എന്നാല്‍ തന്റെ മനോഹര ശബ്ദത്തിലൂടെ ചുറ്റുമുള്ള ലോകം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി മനോഹരമാക്കുകയാണ് അവള്‍. ആയിഷ സമീഹ. ആ വീടുമുഴുവന്‍ അവളുടെ പാട്ടിന്റെ സന്തോഷത്തിരകളാണ്.

വൈദ്യരങ്ങാടി വി.പി സിദ്ദീഖിന്റെയും റൈഹാനത്തിന്റെയും മകള്‍ സമീഹയ്ക്ക് ജന്മനാ തന്നെ കാഴ്ചയുണ്ടായിരുന്നില്ല. 'ഡോക്ടര്‍മാര്‍ സംശയം പറഞ്ഞിരുന്നു, കണ്ണ് ശരിയാവില്ലാന്ന്.' എങ്കിലും ചികിത്സ നടത്തി നോക്കാനായിരുന്നു സമീഹയുടെ കുടുംബത്തിന്റെ തീരുമാനം. രണ്ട് വര്‍ഷത്തോളം പല ചികിത്സകളും നടത്തി, ഡോക്ടര്‍മാരെ കണ്ടു. ഒടുവില്‍ അവരെല്ലാം കൈയൊഴിഞ്ഞു. എങ്കില്‍ പിന്നെ മകളെ സ്വന്തമായി പറന്നുയരാന്‍ പഠിപ്പിക്കാം എന്നായി ആ അച്ഛനും അമ്മയും. പിന്നെ അവള്‍ക്കു പറ്റിയ സ്‌കൂളൊക്കെ തേടിപ്പിടിച്ചു. കൊളത്തറ വികലാംഗ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സമീഹ.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Sameeha
Category
Malayalam News Time

Post your comment