ഇ ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ വന്‍ വിവരച്ചോര്‍ച്ച; 2 68 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
54 Views
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്സ് വെബ്സൈറ്റില്‍ വൻ സുരക്ഷാവീഴ്ച. വിദ്യാർഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉള്‍പ്പടെ ലക്ഷക്കണക്കിന് ഫയലുകളാണ് വെബ്സൈറ്റില്‍നിന്ന് നിഷ്പ്രയാസം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും വിധത്തില്‍ തുറന്നുകിടക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ ഡേറ്റ വലിയ ചർച്ചയായതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് പേരുടെ സ്വകാര്യ വിവരങ്ങൾ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്ത വിവരം പുറത്തുവരുന്നത്.

എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്‌കോര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അഖിലേഷ് ബി. ചന്ദ്രനാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #eGrants #DataLeak
Category
Malayalam News Time

Post your comment