ഉറവിടമറിയാത്ത കോവിഡ് കേസുകള്‍; കോഴിക്കോട് ജാഗ്രതയില്‍, 40 കടകളുടെ ലൈസന്‍സ് റദ്ദാക്കി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
33 Views
കോഴിക്കോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കച്ചവടക്കാരനായ കൊളത്തറ സ്വദേശിയുമായി ബന്ധപ്പെട്ട നൂറോളം പേരെ നീരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 72 പേര്‍ രണ്ടാംഘട്ട സമ്പര്‍ക്ക പട്ടികയിലുമുണ്ട്. എന്നാല്‍ ഇതില്‍ ആറ് പേര്‍ മാത്രമാണ് വലിയങ്ങാടിയില്‍ നിന്നുള്ളവരെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. ഇയാളുടെ കടയുമായി നേരിട്ട് ബന്ധപ്പെട്ടുള്ളവരാണിത്.

വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ കട അടപ്പിച്ചെങ്കിലും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ലാത്തതിനാല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നഗരത്തില്‍ തന്നെ ഏറ്റവും കച്ചവടം നടക്കുന്നതും ആളുകള്‍ എത്തുന്നതുമായ സ്ഥലങ്ങളില്‍ ഒന്നാണ് വലിയങ്ങാടി. അതുകൊണ്ടു തന്നെ രോഗം പടരാനുള്ള സാധ്യതയും ഏറെയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടിയതോടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കോര്‍പ്പറേഷനും ആരോഗ്യ വിഭാഗവും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. നിയമ ലംഘം നടത്തിയതിന് നാല്‍പതോളം കടകള്‍ക്കെതിരേ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.എസ് ഗോപകുമാര്‍ അറിയിച്ചു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment