എതിരാളികളുടെ ഗോള്‍വല നിറച്ച റുവാണ്ടക്കാരന്‍; കാറഡുക്കയുടെ സ്വന്തം ബെന്നി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
19 Views
പത്ത് വര്‍ഷം മുന്‍പ് സെവന്‍സ് ഫുട്‌ബോള്‍താരമായാണ് കാസര്‍കോട് കാറഡുക്കയില്‍ ഉക്കിസി മാവോ ബെവന്യൂ എത്തിയത്. പിന്നീട് കാറഡുക്കക്കാരുടെ സ്വന്തം ബെന്നിയായി മാറി ഈ റുവാണ്ടക്കാരന്‍ ഉക്കിസി മാവോ.

തിരികെപ്പോയ ബെന്നി സുഹൃത്തും സഹപാഠിയുമായ രഞ്ജിത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇത്തവണ. ഉന്നത പഠനത്തിനായി ട്രിച്ചിയിലെത്തിയതായിരുന്നു ബെന്നി. പക്ഷേ കോവിഡും പിന്നാലെയെത്തിയ ലോക്ഡൗണും ബെന്നിയുടെ കണക്കുകൂട്ടലുകളെ പൊളിച്ചു. എതിരാളികളുടെ ഗോള്‍ വല നിറച്ച സ്‌ട്രൈക്കറുടെ കുതിപ്പിനെ കോവിഡ് കൂച്ചുവിലങ്ങിട്ടു.

അടച്ചിടല്‍ സൃഷ്ടിച്ച പ്രാരാബ്ധത്തില്‍ നാടും നാട്ടുകാരും ബുദ്ധിമുട്ടിയപ്പോള്‍ ആതിഥേയ മര്യാദ കാറഡുക്കക്കാര്‍ മറന്നില്ല. താമസിക്കാന്‍ വീടും വിശപ്പടക്കാന്‍ ഭക്ഷണവും കരുതി ബെന്നിയെ അവര്‍ ചേര്‍ത്ത് നിര്‍ത്തി. തുടര്‍ പഠനത്തിനുള്ള പ്രവേശനം വൈകിയതോടെ ബെന്നിക്കിനി ഇന്ത്യയില്‍ തങ്ങാന്‍ സാധിക്കില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ബെന്നി.

യാത്രാച്ചെലവ് ശ്രമദാനത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍ ഇപ്പോള്‍. ജൂലൈ രണ്ടിനാണ് റുവാണ്ടയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനമെത്തുന്നത്. ഇതിനിടയില്‍ പണം ശരിയാവണം. ഇതിനായി സജീവശ്രമത്തിലാണ് നാട്ടുകാര്‍. മഹാമാരിയുടെ കാലത്ത് കാറഡുക്കക്കാര്‍ കാണിച്ച സ്‌നേഹവും കരുതലും ബെന്നിയുടെ വാക്കുകളില്‍ നിറയുന്നു. കോവിഡ് ഭീഷണിയകന്നാല്‍ തിരികെയെത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബെന്നി. കാരണം കാറഡുക്ക ബെന്നിക്ക് ഇപ്പോള്‍ സ്വന്തം നാട് തന്നെയാണ്



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment