എലിയറമല; ബി ജെ പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
60 Views
കോഴിക്കോട്: പട്ടര്‍പാലം എലിറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി പുനത്തില്‍ അബ്ദുള്ള(38), പൂവാട്ട് പറമ്പ് സ്വദേശി ചായിച്ചംകണ്ടിയില്‍ അബ്ദുള്‍ അസീസ്(34) എന്നിവരെയാണ് ഇന്ന് ചേവായൂര്‍ സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2019 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കൊണ്ടുപോയിട്ടായിരുന്നു അക്രമം. പറമ്പില്‍ ബസാറിലേക്ക് ഒരാള്‍ ഷാജിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയും പോലൂര്‍ തയ്യില്‍താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്തിയ ഉടന്‍ പിന്നാലെ ബൈക്കിലെത്തിയവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളും ചേര്‍ന്ന് മാരകായുധങ്ങളുമായി ഷാജിയെ ആക്രമിക്കുകയും ചെയ്തു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment