കാത്തിരിക്കാന്‍ സമയമില്ല, കുഞ്ഞുവേഴാമ്പല്‍ വിശന്നിരിപ്പുണ്ട് Hornbill

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
64 Views
വിശന്ന് കരയുന്ന കുഞ്ഞുവേഴാമ്പലിന്റെ ശബ്ദം ദൂരെ നിന്ന് കേള്‍ക്കുന്നുണ്ട് അമ്മ വേഴാമ്പല്‍. തീറ്റതേടിയിറങ്ങുമ്പോഴും ശ്രദ്ധ കുഞ്ഞിന്റെ ദൂരെ നിന്നുള്ള ശബ്ദത്തിലേക്ക് തന്നെയാണ്. അതിനിടെ തന്നെ ക്യാമറയില്‍ പകര്‍ത്തുന്നതൊന്നും അവള്‍ ശ്രദ്ധിച്ചതേയില്ല. കവുങ്ങില്‍ നിന്ന് അടക്ക കൊത്തിയെടുക്കുമ്പോള്‍ പലപ്പോഴായി താഴെ വീഴാന്‍ പോവുന്നുണ്ട്, പക്ഷെ അങ്ങനെ വിട്ടുകളയനാവില്ലല്ലോ. കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത കുണ്ടുതോട്ടിലുള്ള താമസ സ്ഥലത്ത് വെച്ച് ക്വാറന്റൈനിലിരിക്കെ ഫോട്ടോഗ്രാഫറും യാത്രാ സ്‌നേഹിയുമൊക്കെയായ ബിന്‍സ് ജോര്‍ജ്ജിന്റെ ക്യാമറയിലാണ് ഭക്ഷണം കൊത്തി തിരക്കിട്ട് പോവാനൊരുങ്ങുന്ന വേഴാമ്പലിന്റെ മനോഹരമായ ദൃശ്യം പതിഞ്ഞത്. ബിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Hornbill
Category
Malayalam News Time

Post your comment