കോവിഡ്-19 : കൊറോണയെയും അതിജീവിച്ച് നമ്മള്‍ |CoronaVirus

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
85 Views
ചൈനയെ മാത്രമല്ല ലോകത്തെയാകെ പിടിച്ചുലച്ചുകളഞ്ഞു കൊറോണ വൈറസ് ബാധ. വുഹാന്‍ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ 28 രാജ്യങ്ങളെയാണ് ആശങ്കയിലാഴ്ത്തിയത്. രോഗം പകര്‍ന്നത് ആകെ 72,000 പേര്‍ക്ക്. മരണം 2000 ത്തോളമായി. കൊറോണ വൈറസിനെ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പുന: നാമകരണം ചെയ്തു.കൊറോണ വൈറസിന് നിലവില്‍ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. 2020 ജനുവരി 30-ാം തിയതിയാണ് രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയായിരുന്നു അത്. രണ്ടു തവണ നിപയേ തോല്‍പ്പിച്ച അനുഭവമുള്‍ക്കൊണ്ട്് കേരളത്തിലെ ആരോഗ്യവിഭാഗം ജാഗരൂഗരായി. ചൈനയില്‍ മണിക്കൂറുകള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകളിലേയ്ക്ക് പടര്‍ന്നു പിടിച്ച കൊറോണയെ കേരളം കൈകാര്യം ചെയ്തത് അങ്ങേയറ്റം കൈയടക്കത്തോടെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി. നിലവില്‍ കേരളത്തില്‍ 2276 പേരാണ് നിരീക്ഷണത്തിലുള്ളത്.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment