ചെറുവള്ളി എസ്റ്റേറ്റ്; ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍, എതിര്‍പ്പ് ആവര്‍ത്തിച്ച് ബിലീവേഴ്‌സ് ചര്‍ച്ച്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
35 Views
തീര്‍ത്ഥാടനത്തിന് പുറമേ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിലൂന്നി വികസനത്തിനുള്ള അനന്ത സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ്് നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. വിമാനത്താവളം വരുന്നതോടു കൂടി തേക്കടി, മൂന്നാര്‍, ഗവി, വാഗമണ്‍ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ചെറുവള്ളി എസ്റ്റേറ്റും ശ്രദ്ധിക്കപ്പെട്ടത്. 2263.18 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി കണ്ടെത്തിയത്. കുന്നും താഴ്വരകളും നിരവധി കാട്ടരുവികളും ഉള്‍പ്പെടുന്ന ഭൂപ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റ്. റബ്ബര്‍ കൃഷിയും കൈതകൃഷിയും ധാരാളം. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിനെ വിവാദവിഷയമാക്കിയത്. ഭൂമി സര്‍ക്കാരിന്റെയാണെന്ന് സര്‍ക്കാറും ബിലീവേഴ്സ് ചര്‍ച്ചിന്റെയാണെന്ന് സഭയും പറയുന്നു.

ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലെ ഗോസ്പല്‍ ഓഫ് ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ് ഇപ്പോള്‍ ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ നിന്ന് നിന്ന് 2005ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയതായി രേഖകളില്‍ പറയുന്നു. എന്നാല്‍ അടിസ്ഥാന റവന്യൂ രേഖയായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം നിലവിലെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്. ഇത് പ്രകാരം നിര്‍ദിഷ്ട ഭൂമി വാങ്ങുവാനോ വില്‍ക്കുവാനോ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം

വിമാനത്താവളം നിര്‍മ്മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നിയമാനുസൃത ഏറ്റെടുക്കലാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനാല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇതുപ്രകാരം തര്‍ക്കത്തില്‍ പെട്ട ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാം പകരം കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മതി. റവന്യൂ വകുപ്പായിരിക്കും നഷ്ടപരിഹാരത്തുക കെട്ടി വെയ്ക്കുക

എന്നാല്‍ ഏറ്റെടുക്കല്‍ നടപടിയോട് എതിര്‍പ്പ് ആവര്‍ത്തിക്കുകയാണ് ബിലീവേഴ്സ് ചര്‍ച്ച്. നിയമപരമായി നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ ഭൂമിക്ക് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനായതിനാല്‍ ഭൂമിക്കല്ല, കാര്‍ഷികവിളകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു




Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment