ജനപ്രതിനിധിയായി അരനൂറ്റാണ്ട് പിന്നിട്ട് ഉമ്മന്‍ചാണ്ടി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
45 Views
കേരള രാഷ്ട്രീയത്തിലെ ജനകീയമുഖം. ഒരേ മണ്ഡലത്തില്‍ നിന്നുജയിച്ച് അരനൂറ്റാണ്ടുകാലം തുടര്‍ച്ചയായി നിയമസഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരന്‍. ഉമ്മന്‍ചാണ്ടി. 1970-ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയ ഉമ്മന്‍ചാണ്ടി കേരള നിയമസഭയിലെത്തി അമ്പതാണ്ട് പിന്നിടുകയാണ്. 7288 വോട്ടുകള്‍ക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥി ഇ.എം.ജോര്‍ജിനെ തോല്‍പ്പിച്ചായിരുന്നു ആ വരവ്. അന്നുമുതലിങ്ങോട്ട് പുതുപ്പള്ളിക്കാര്‍് മറ്റൊരും എം.എല്‍.എയെ ക്കുറിച്ചും ചിന്തിച്ചിട്ടില്ല. ചിഹ്നങ്ങള്‍ തെങ്ങായും രണ്ടിലയായും കൈപ്പത്തിയായും മാറിമാറി വന്നപ്പോഴും പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിയെ മാത്രം നിയമസഭയിലേക്കയച്ചു

രണ്ടു തവണ മുഖ്യമന്ത്രി. വിവിധ മന്ത്രിസഭകളിലായി തൊഴില്‍,ആഭ്യന്തരം, ധനം എന്നീ വകുപ്പുകള്‍, പ്രതിപക്ഷ നേതാവ്. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവും ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും. പദവികളും അംഗീകാരങ്ങളും ഏറെ. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി അന്താരാഷ്ട്രതലത്തില്‍ തലത്തില്‍ പോലും ശ്രദ്ധനേടി. 2013 പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരവും ഉമ്മന്‍ചാണ്ടിയെ തേടിയെത്തി.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/

#OommenChandy #OommenChandyat50
#Mathrubhumi
Category
Malayalam News Time

Post your comment