നല്ലനടപ്പിന് ഇനിമുതല്‍ ജയില്‍ ചെരിപ്പുകളും | Jail Chappal

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
71 Views
സംസ്ഥാനത്തെ ജയിലുകള്‍ കുറ്റവാളികളെ പാര്‍പ്പിക്കാന്‍ മാത്രമുള്ള കേന്ദ്രമെന്ന നിലയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രമെന്ന നിലയിലേക്ക് വളര്‍ന്നിട്ട് നാളുകള്‍ കുറച്ചായി.

നിരക്ക് കുറഞ്ഞ ഭക്ഷണം, ജൈവ പച്ചക്കറി, മത്സകൃഷി, ബ്യൂട്ടി പാര്‍ലര്‍, പെട്രോള്‍ പമ്പ് എന്നീ സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതിന് ശേഷം ഇപ്പോഴിതാ ജയിലില്‍ നിന്ന് ഹാവായ് ചെരിപ്പുകളും പുറത്തിറങ്ങി. ഫ്രീഡം വാക്ക് എന്നാണ് ചെരിപ്പിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചെരിപ്പ് നിര്‍മിക്കുന്നത്.

ചെരിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ദിവസങ്ങളായി. ജയിലിനുള്ളിലെ മൂന്ന് തടവുകാരാണ് ചെരിപ്പുകള്‍ നിര്‍മിക്കുന്നത്. ഇവര്‍ക്ക് ചെരിപ്പ് നിര്‍മാണത്തിനുള്ള പരിശീലനം നല്‍കിയിരുന്നു. ദിവസേന 100 ജോഡി ചെരിപ്പുകള്‍ നിര്‍മിക്കാനാകുന്ന തരത്തിലുള്ള മാന്വല്‍ മെഷിനിലാണ് ചെരിപ്പ് നിര്‍മാണം.

ചെരിപ്പിന്റെ വിതരണോദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നവംബര്‍ 14ന് നിര്‍വഹിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഫാന്‍സി ചെരിപ്പുകളും പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചെരിപ്പുകളും നിര്‍മിക്കുകയാണ് ലക്ഷ്യം



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#JailChappal #FreedomWalk #Mathrubhumi
Category
Malayalam News Time

Post your comment