നാല് മാസമായി താമസം ഗസ്റ്റ് ഹൗസിൽ; കൃഷിയും വിളവെടുപ്പും നടത്തി മന്ത്രി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
19 Views
കഴിഞ്ഞ നാലു മാസത്തിലേറെയായി കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ വീട് ആലുവ ഗസ്റ്റ് ഹൗസാണ്. എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ കുടുംബത്തിന്റെ സുരക്ഷയെ കരുതി ഗസ്റ്റ് ഹൗസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് മന്ത്രി. താമസമാരംഭിച്ച ഉടനെ ഗസ്റ്റ് ഹൗസിലെ കാട് വെട്ടിത്തെളിച്ച് കൃഷി തുടങ്ങാൻ മന്ത്രി മുന്നിട്ടിറങ്ങിയിരുന്നു. പഴയ മാർത്താണ്ഡ വർമ കൊട്ടാരമുറ്റത്ത് ഇപ്പോൾ കപ്പയും കാച്ചിലും വെണ്ടയും കൂവയുമെല്ലാം തലയുയർത്തി നിൽക്കുന്നു. രാവിലെ തോട്ടത്തിലെത്തിയ ശേഷമാണ് മന്ത്രിയുടെ ദിവസം ആരംഭിക്കുന്നതു തന്നെ.
Category
Malayalam News Time

Post your comment