പൊടിയില്‍ മുങ്ങി മരട്; പ്രതിഷേധവുമായി നാട്ടുകാര്‍| Maradu Flat Demolition | Dust Issue

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
81 Views
ആശങ്കപ്പെട്ട നാശനഷ്ടങ്ങളില്ലാതെ ഫ്‌ലാറ്റുകള്‍ പൊളിക്കാനായതില്‍ ആശ്വസിക്കുമ്പോഴും പൊടിശല്യം മൂലം വലയുകയാണ് മരട് നിവാസികള്‍. ഫ്‌ലാറ്റുകള്‍ പൊളിച്ചപ്പോള്‍ ഉയര്‍ന്ന പൊടി പരിസരത്തെ വീടുകളും വൃക്ഷങ്ങളും മൂടി. കഴുകിയാലും വീണ്ടും കാറ്റടിച്ച് പൊടിയെത്തും. അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെ പൊടിശല്യം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഫ്‌ലാറ്റ് പൊളിച്ചാലുടന്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ പൊടിയടക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതൊന്നും നടന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് നഗരസഭാ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു. ഇതേത്തുടര്‍ന്ന്, നഗരസഭ ശനിയാഴ്ച പൊളിച്ച എച്ച്ടുഒ ഫ്‌ലാറ്റിലെ അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പൊടി നീക്കാനായി ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു.




Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Maradu #MaraduFlatsDemolition
Category
Malayalam News Time

Post your comment