ഭരണ ചരിത്രത്തിലെ അവിശ്വസനീയ തീരുമാനമാകും ഇത്തവണ ജനങ്ങളുടേത്: കടകംപള്ളി സുരേന്ദ്രൻ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
44 Views
നല്ല ആത്മവിശ്വസമുണ്ടെന്നും കനത്ത ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന് തുടര്‍ഭരണമെന്ന സര്‍വേകള്‍ സര്‍ക്കാര്‍ ഫണ്ട് വാങ്ങിയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. അങ്ങനെ ഫണ്ട് കൊടുത്ത് സര്‍വേ നടത്തുന്നവര്‍ക്കേ അത് പറയാന്‍ സാധിക്കുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പണം കൊടുത്ത് സര്‍വേ നടത്തി പരിചയമുള്ളവരാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്ന സര്‍ക്കാരല്ല സംസ്ഥാനത്തേത്. അദ്ദേഹം വളരെ അസ്വസ്ഥനാണ്. പ്രതിപക്ഷ നേതാവെന്ന പരിഗണന വേണ്ടത്ര ജനങ്ങള്‍ നല്‍കുന്നില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുറച്ച് ജനങ്ങള്‍ പിന്തുണച്ച ആളാണ് അദ്ദേഹം. അത്തരമൊരു പ്രശ്നത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജല്പനങ്ങഴളാണ് അദ്ദേഹത്തിന്റേത്.

ജനങ്ങളാണ് ജനാധിപത്യത്തില്‍ രാജാക്കന്മാര്‍. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ എടുക്കുന്നത് ഭരണ ചരിത്രത്തിലെ അവിശ്വസനീയമായ തീരുമാനമായിരിക്കും. ഒരു ഭരണ തുടര്‍ച്ച് നാട് കാതോര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click Here to free Subscribe: https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment