മൂന്നടിയിലധികം താഴ്ച്ചയില്‍ റോഡില്‍ ഗര്‍ത്തം; പെരുമ്പാവൂര്‍ മുടക്കുഴ കനാല്‍ റോഡ് ഇടിഞ്ഞു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
95 Views
മൂന്നടിയിലധികം താഴ്ച്ചയില്‍ റോഡില്‍ ഗര്‍ത്തം; പെരുമ്പാവൂര്‍ മുടക്കുഴ കനാല്‍ റോഡ് ഇടിഞ്ഞു


എറണാകുളം പെരുമ്പാവൂര്‍ മുടക്കുഴ കനാല് ബണ്ട് റോഡ് ഇടിഞ്ഞു. മൂന്നടിയിലധികം താഴ്ച്ചയിലാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. റോഡില്‍ വിള്ളലുകളുണ്ടായത് കഴിഞ്ഞ വര്‍ഷം ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു

പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലാണ് കനാല്‍ ബണ്ട് റോഡ് ഇടിഞ്ഞത്. രാത്രി ഒമ്പതരേയടെയാണ് റോഡിലേക്ക് ശക്തമായി വെള്ളം കയറുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പതിനൊന്നരയോടെ വലിയ ശബ്ദത്തില്‍ റോഡിന് നടുവില്‍ മൂന്നടിയിലധികം താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. റോഡ് പൂര്‍ണമായും ഇടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കനാലില്‍ നിന്നും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് റോഡിലെ വിള്ളലുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ ഇടപെടലുകളും ഉണ്ടായില്ലെന്നാണ് ആക്ഷേപം. സംരക്ഷണ ഭിത്തി കെട്ടി വീടുകള്‍ സുരക്ഷിതമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് പ്രദേശവാസികള്‍ ആശവ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പും സമാനമായി ബണ്ട് ഇടിയുകയും വെള്ളം നിറഞ്ഞ് ഒഴുകുകയും ചെയ്തിരുന്നു. അന്ന് ചാക്കുകള്‍ വെക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്




Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Ernakulam
Category
Malayalam News Time

Post your comment