മെറിൻ ഒരു ദിവസം ഏഴ് കിലോ പൊറോട്ടയടിക്കും; പഠിക്കണം, കുടുംബം നോക്കണം |Fire and Flame

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
26 Views
തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടിയില്‍ ഒരു തട്ടുകടയുണ്ട്. ആ കടയുടമ ഒരു ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പേര് മിറാന്‍ഡ. നല്ല ചൂടു പൊറോട്ടയും ബീഫുമടക്കം നിരവധി വിഭവങ്ങള്‍ മിറാന്‍ഡയുണ്ടാക്കും. ഏഴുകിലോയിലധികം പൊടി മെറിന്‍ ഒറ്റയ്ക്ക് കുഴയ്ക്കും. വീശിയടിച്ചുണ്ടാക്കുന്ന പൊറോട്ടയ്ക്ക് രുചിയേറെ.

15 വര്‍ഷം മുന്‍പാണ് അച്ഛന്‍ കുടുംബമുപേക്ഷിച്ച് പോയത്. മെറിനടക്കം മൂന്ന് പെണ്‍മക്കളാണ് അമ്മിണിക്ക്. പക്ഷേ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ മൂവരെയും പഠിപ്പിച്ചു. ഇതിനിടയില്‍ വന്ന കനത്ത സാമ്പത്തിക ബാധ്യതയില്‍ അമ്മയെ തനിച്ചാക്കാതെ മെറിനും ജോലിക്കിറങ്ങി.

ആദ്യം ടാപ്പിങ് ജോലി ചെയ്തു. ഒപ്പം പഠനവും. അഞ്ച് വര്‍ഷമായി കാഞ്ഞിരക്കോട് പള്ളമണ്ണ പാലത്തിന് സമീപം തട്ടുകട നടത്തുകയാണ് ഈ അമ്മയും മകളും. തൃശൂര്‍ കോപ്പറേറ്റീവ് കോളജില്‍ രണ്ടാം വര്‍ഷം ബി.കോം വിദ്യാര്‍ഥിനിയാണ് മെറിന്‍. ഉച്ചവരെയാണ് ക്ലാസ്. അത് കഴിഞ്ഞാല്‍ നേരെ കടയിലേക്ക്. പഠിക്കണം. ബാങ്ക് ജോലിയാണ് ലക്ഷ്യം. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. ഈ അധ്വാനമൊക്കെയും അതിന് വേണ്ടിയാണ്.

(ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോ)

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #FireAndFlame #Merin
Category
Malayalam News Time

Post your comment