വീട്ടില്‍ നവീനരീതിയില്‍ സജ്ജീകരിച്ച വാറ്റുകേന്ദ്രം; ലിറ്ററിന് വില 850; ഒടുക്കം പിടിവീണു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
117 Views
വീട്ടില്‍ ചാരായം നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നയാളെ കാലടി എക്‌സൈസ് പിടികൂടി. മലയാറ്റൂര്‍ വെസ്റ്റ് കോളനിയിലെ തോപ്പിലാന്‍ വീട്ടില്‍ സോണി ആണ് പിടിയിലായത്. വീട്ടില്‍ നിന്നും 250 ലിറ്റര്‍ വാഷും, 12 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നവീന രീതിയിലുള്ള വാറ്റു കേന്ദ്രമാണ് വീടിന്റെ ഒരു മുറിയില്‍ സജീകരിച്ചിരുന്നത്. ഒരു ലിറ്റര്‍ ചാരായം 850 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. തന്റെ ഓട്ടോറിക്ഷയിലായിരുന്നു വില്‍പ്പന. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വൈ ചെറിയാന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്ന്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, നിഷാദ്, ബിപിന്‍ ദാസ് , സലാഹുദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫൗസിയ, ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment