ശരീരം തളര്‍ന്നെങ്കിലും ത്രില്ലാണ് അബ്ദുറഹ്മാന് ഓരോ തിരഞ്ഞെടുപ്പും

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
61 Views
ഓരോ തിരഞ്ഞെടുപ്പും വിധി തന്ന നടുക്കുന്ന ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നുണ്ട് കുറ്റ്യാടിക്കടുത്ത നിട്ടൂര്‍ ഞെള്ളോറയിലെ സി.പി.ഒ റഹ്മാനെന്ന മുസ്ലീംലീഗുകാരനെ. അന്നൊരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലം. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായുള്ള അവസാന ഓട്ടപ്പാച്ചില്‍.

പലരുടേയും വോട്ടുറപ്പിക്കാനായി വില്ലേജ് ഓഫീസിലേക്കുള്ള തിരക്ക് പിടിച്ച ബസ് യാത്രയ്ക്കിടെയുണ്ടായ അപകടം സി.പി.ഒ റഹ്മാനെന്ന നാട്ടുകാരുടെ അബ്ദുറഹ്മാനിക്കയെ വീട്ടിനുള്ളിലെ കട്ടിലിലാക്കിയിട്ട് 29 വര്‍ഷം.

എഴുന്നേറ്റൊന്ന് നില്‍ക്കാന്‍ പോലും പരസഹായം വേണം. പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇന്നും കുറ്റ്യാടി പഞ്ചായത്തിന്റെ ലീഗിന്റെ ബുദ്ധികേന്ദ്രമായി മാറുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട ജനസേവകന്‍. ആര് മത്സരിക്കണം എവിടെ മത്സരിക്കണം എന്തൊക്കെ തന്ത്രങ്ങള്‍ മെനയണമെന്നൊക്കെ റഹ്മാനിക്ക നിശ്ചയിക്കും. വോട്ടര്‍ പട്ടിക മുതല്‍ ഓരോ വീട്ടിലേയും നിലവിലെ കണക്ക് വരെ ഇദ്ദേഹത്തിന് മനപ്പാഠം.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment