സാനിറ്റൈസറും സീറ്റ് ക്രമീകരണവുമൊരുക്കി കെ എസ് ആര്‍ ടി സി നിരത്തിലിറങ്ങി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
30 Views
55 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സാനിറ്റൈസറും സീറ്റ് ക്രമീകരണവും പുതിയ നിരക്കുമായി കെ.എസ്.ആര്‍.ടി.സി ബുധനാഴ്ച സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സര്‍വീസുകളില്‍ ഉച്ചയായപ്പോഴേക്കും മിക്ക ബസ്സുകളിലും സ്റ്റാന്‍ഡില്‍ നിന്ന് തന്നെ ആളുകള്‍ നിറയുന്ന അവസ്ഥയായി.

ആദ്യ ദിവസമാണെങ്കിലും ആളുകള്‍ സ്റ്റാന്‍ഡിലെത്തിയതാടെ ബസ് ജീവനക്കാര്‍ക്കും സന്തോഷം. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇരട്ടിയോളമാക്കിയ നിരക്ക് കാര്യമാക്കാതെ തന്നെ ആളുകളെത്തി. ബസ്സിന്റെ പിന്നിലെ വാതിലിൽ കൂടി കയറി മുന്‍ വശത്ത് കൂടെ ഇറങ്ങുന്ന സംവിധാനമാണുള്ളത്. പിന്നിലെ വാതിലിന് സമീപത്തായി ഉളള സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ വൃത്തിയാക്കി തന്നെയാണ് യാത്രക്കാര്‍ ബസ്സുകളിലേക്ക് കയറിയത്.

സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാവുന്നുണ്ട്. സീറ്റുകള്‍ നിറയുമ്പോള്‍ തിരക്കുണ്ടാക്കാതെ മാറി നിന്ന് ആളുകള്‍ സഹകരിക്കുന്നുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം രാവിലെ 24 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം 499, കൊല്ലം 208, പത്തനംതിട്ട 93, ആലപ്പുഴ 122, കോട്ടയം 102, ഇടുക്കി 66, എറണാകുളം 206, തൃശ്ശൂര്‍ 92, പാലക്കാട് 65, മലപ്പുറം 49, കോഴിക്കോട് 83, വയനാട് 97, കണ്ണൂര്‍ 100, കാസര്‍കോട് 68 എന്നിങ്ങനെയാണ് സര്‍വീസുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാവും.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #KSRTC #KOZHIKODE
Category
Malayalam News Time

Post your comment