സ്‌കാന്‍ ചെയ്യൂ കയറൂ; കോവിഡ് പ്രതിരോധത്തിന് ഒരു കോഴിക്കോടന്‍ മാതൃക

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
58 Views
അനുദിനം വര്‍ധിച്ച് വരുന്ന കോവിഡ് കണക്കുകള്‍ ഓരോരുത്തരേയും ആശങ്കപ്പെടുത്തുമ്പോള്‍ സുരക്ഷിത ഷോപ്പിങ്ങിനും വ്യാപരത്തിനും അവസരം ഒരുക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. കടയിലേക്കെത്തുന്നവര്‍ വിവരങ്ങള്‍ എഴുതി രേഖപ്പെടുത്തണമെന്ന കര്‍ശനമായ സര്‍ക്കാര്‍ ഉത്തരവ് കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയുണ്ടാകുമ്പോള്‍ വിവര ശേഖരണത്തിന് ക്യൂ ആര്‍ കോഡ് സംവിധാനത്തിലൂടെ പകരം സംവിധാനം ഒരുക്കുകയാണിവര്‍. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ കടകളില്‍ തുടങ്ങിയ ക്യൂ ആര്‍ കോഡ് സ്‌കാനിംഗ് സംവിധാനം സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു കഴിഞ്ഞു.

വിജില്‍ ഇ ഡയറി എന്ന ആപ്പാണ് പുതിയ സംവിധാനത്തിനായി വ്യാപാരികള്‍ ഉപയോഗിക്കുന്നത്. ഇത് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം കടയില്‍ പതിച്ച ക്യൂ ആര്‍ കോഡില്‍ സ്‌കാന്‍ ചെയ്യാം. അങ്ങനെ കടയുടെ പേരും കടയില്‍ കയറുന്ന സമയവും ഇറങ്ങുന്ന സമയവും രേഖപ്പെടുത്തുകയും മൂന്ന് മാസം വരെ ഇത് കടകളില്‍ സൂക്ഷിക്കുകയും ചെയ്യും. കോഴിക്കോട് തുടങ്ങിയ സംവിധാനം കടയുടമകള്‍ ഏറ്റെടുത്തതോടെ കേരളത്തിലാകമാനം ഈ മാസം 23 ന് മുന്നെ വിജില്‍ ആപ്പ് നടപ്പിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #vigil
Category
Malayalam News Time

Post your comment