സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്കായി ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ മോശമായി പെരുമാറിയെന്ന് ആരോപണ വിധേയരായ താരങ്ങളോട് വിശദീകരണം ചോദിക്കാൻ താരസംഘടനയായ അമ്മ തീരുമാനിച്ചു. താരങ്ങൾ മത്സരശേഷം ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ തുടർ നടപടികൾ സ്വീകരിക്കും. ഇതിനിടെ താരങ്ങൾക്കെതിരെ ഇന്റിഗോ എയർലൈൻസ് നൽകിയ പരാതിയിൽ പൈലറ്റിന്റെയും എയർ ഹോസറ്റസിന്റെയും മൊഴിയെടുക്കാൻ നെടുമ്പാശേരി പൊലീസ് തീരുമാനിച്ചു.
- Category
- News