Featured

BJP Initiates Moves to Decide Roles for Sushma Swaraj, LK Advani

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
2,597 Views
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പെ മന്ത്രിസ്ഥാനത്തെ ചൊല്ലി ബിജെപിയില്‍ കലഹം തുടങ്ങി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാലും അദ്വാനിപക്ഷത്തിന്റെ നിലപാടുകള്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആര്‍എസ്എസ് നേതൃത്വം നേരത്തേ തന്നെ രാജ്‌നാഥ് സിംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആശങ്ക ശരിവെക്കുന്നതാണ് ബിജെപിയുടെ ഉള്‍പ്പോരുമായി ബന്ധപ്പെട്ട പുതിയ കഥകള്‍. അര്‍ഹമായ സ്ഥാനം ലഭിക്കാതെ നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടാണ് സുഷമ സ്വരാജിന്റേതെന്നാണ് സൂചനകള്‍. നിലവില്‍ ധാരണയായിരിക്കുന്ന വിദേശകാര്യ മന്ത്രാലയത്തില്‍ സുഷമക്ക് അതൃപ്തിയാണുള്ളത്. ആഭ്യന്തരമോ പ്രതിരോധമോ ലഭിക്കണമെന്നതാണ് സുഷമയുടെ ആവശ്യം. ഈ വകുപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലഭിച്ചില്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നാണ് സുഷമ സ്വരാജ് രാജ്‌നാഥ് സിംഗിനെ അറിയിച്ചത്. ഇന്നലെ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാതെ സുഷമ സ്വരാജ് ഭോപ്പാലിലേക്ക് പോയിരുന്നു. ഇതിനിടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സ്പീക്കര്‍ പദവി നല്‍കി അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമം ആരംഭിച്ചു. അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് തന്നെ എല്‍കെ അദ്വാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം അദ്വാനി തള്ളിക്കളഞ്ഞില്ലെങ്കിലും തീരുമാനം അറിയിക്കാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണമെന്നാണ് അദ്വാനി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതീക്ഷിച്ചത്ര സീറ്റുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മത്സരിച്ച എന്‍ഡിഎക്ക് ലഭിച്ചില്ലെങ്കില്‍ അദ്വാനിപക്ഷം കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ നല്‍കുന്ന സൂചന.
Category
News

Post your comment