ദേശീയ അധ്യാപക അവാർഡ് ഹയർ സെക്കണ്ടറി അധ്യാപകർക്ക് ലഭിക്കാതിരുന്നത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമെന്ന് ആക്ഷേപം. അവാർഡിന് നിർദേശിക്കപ്പെട്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരുടെ വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്നാണ് ആരോപണം. വകുപ്പിലെ ചില ഉദ്യോഗസ്ഥർ ലിസ്റ്റ് മനപ്പൂർവ്വം വൈകിച്ചുവെന്നും ഹയർസെക്കണ്ടറി അധ്യാപകർ ആരോപിക്കുന്നു.
- Category
- News