Featured

Oil Ministry proposes to hike LPG price by Rs 5 per cylinder; Big Story

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
221 Views
റെയില്‍വെയാത്രാനിരക്കും , പഞ്ചസാര വിലയും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ സ്ബ്സിഡി പാചക വാതക സിലിണ്ടറിന്‍റെ വില മാസം അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . പെട്രോളിയം മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാകും അന്തിമ തീരുമാനം എടുക്കുക.മണ്ണെണ്ണയുടെ വിലയില്‍ മാസം ഒരു രൂപ വീതം വര്‍ദ്ധിപ്പിക്കാനും പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു.

റെയില്‍ നിരക്ക് വര്‍ദ്ധനക്കും പഞ്ചസാര വില വര്‍ദ്ധനക്കും പിന്നാലെ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വരെ വില കൂട്ടാനൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍. പാചക വാതകത്തിന് പ്രതിമാസം അഞ്ചു രൂപ കൂട്ടാനാണ് നീക്കം. മണ്ണെണ്ണയ്ക്ക പ്രതിമാസം ഒരു രൂപയും കൂടും. ഇത് സംബന്ധിച്ച ശുപാര്‍ശ പെട്രോളിയം മന്ത്രാലയം സര്‍ക്കാരിന് സമര്‍പ്പിച്ചു. പൊതു ബജറ്റ് അടുത്ത മാസം പത്തിന് അവതരിപ്പിക്കുതിന് തൊട്ടു മുന്‍പാണ് ദിനം പ്രതിയുള്ള വിലക്കയറ്റം. വിലക്കയറ്റം വിറ്റ് വോട്ട് വാങ്ങി അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ വിലക്കയറ്റം തന്നെ ഭരണ നടപടിയാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാന്‍?.

ബിഗ് സ്റ്റോറി ചര്‍ച്ച ചെയ്യുന്നു.
കെ വി തോമസ്,ജോര്‍ജ് കുര്യന്‍,പി ജെ ജെയിംസ്,കെ എന്‍ ഹരിലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു
Category
News

Post your comment