കോണ്‍ഗ്രസിലും യുഡിഎഫിലും കൂടുതല്‍ പ്രതിസന്ധിക്ക് വഴിയൊരുക്കി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല. നിലപാടിന് സോണിയാഗാന്ധിയുടെ അനുമതി ലഭിച്ചതായും കെപിസിസി പ്രസിഡന്റായി തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച പരാജയപ്പെട്ടു. രമേശിന്റെ നിലപാട് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. സംയുക്ത വാര്‍ത്താസമ്മേളനം നടത്തേണ്ടതിന് പകരം രമേശ് ചെന്നിത്തല ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിച്ചതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി മുകുള്‍ വാസ്നിക്കിനെ അറിയിച്ചു.
- Category
- News