സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് വിശാലമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെബി കോശി. മനുഷ്യാവകാശ കമ്മീഷൻ നടത്തുന്ന സവ്വെ പോലും പല അനാഥൈലയങ്ങളും എതിർക്കുകയാണ്. രേഖകൾ കൃത്യമാണെങ്കിൽ എന്തിനാണ് അനാഥാലയങ്ങൾ എതിർക്കുന്നതെന്നും ജെ ബി കോശി ചോദിച്ചു. അനാഥാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇവർ ഇവിടെ നിന്ന് തിരിച്ചുപോകുന്നുണ്ടോ എന്നും തീവ്രവാദികൾ ആവുന്നുണ്ടോ എന്നും എല്ലാം പരിശോധിക്കേണ്ടതാണ്. ഡിഐജി ശ്രീജിത്തിനെ അവിശ്വസിക്കുന്നില്ലെന്നും എങ്കിലും അന്വേഷണ റിപ്പോർട്ട് ലഭിച്ച് അത് വിലയിരുത്തി മാത്രമേ മുക്കം സംഭവത്തിൽ കമ്മീഷന്റെ നിലപാട് വ്യക്തമാക്കൂ. മനുഷ്യാാവകാശ കമ്മീഷനെതിരെ ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പരാമർശങ്ങളും ഇപ്പോഴത്തെ വിവാദങ്ങളുമല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
- Category
- News